Corporate Social Negligence!

മലയാളത്തിലേക്ക് ഒരു തിരുഞ്ഞുനോട്ടം !

Posted in Uncategorized by clash on January 14, 2009

പത്താം ക്ലാസ്സില്‍ വച്ചു മലയാളവും ഞാനും തമ്മില്ലുള്ള ബന്ധം അവസാനിച്ചു. എന്നും മലയാളം എസ്സേകളെ പേടിച്ച ഞാന്‍ സ്വയം ഒരു തീരുമാനം എടുത്തു : ഇനി മലയാളം വേണ്ട, ഫ്രെഞ്ച് മതി. അതാവുമ്പോള്‍ അറുപതു ശതമാനത്തിനു മുകളില്‍ മാര്‍ക്കും ലഭിക്കും. എന്റെ തീരുമാനം എന്നെ നിരാശപെടുത്തിയില്ല, എനിക്ക് നല്ല മാര്‍ക്ക് തന്നെ ലഭിച്ചു.

അത് നാട്ടില്‍ പ്രീ ഡിഗ്രി കാലമായിരുന്നു, ഒരു ശര്‍മയായിരുന്നു ഞങ്ങളെ ദേവഗിരി കോളേജില്‍ ഫ്രഞ്ച് പഠിപ്പിച്ചത്, ശര്‍മയുടെ ഉച്ചാരണ  രീതി ഇംഗ്ലീഷും ഫ്രെഞ്ചും കൂട്ടികുഴഞ്ഞുണ്ടായ ഒരു വ്യത്യസ്ത ഭാഷയായിരുന്നു ,അതിനാല്‍ ശര്‍മ ഫ്രെഞ്ചാണോ  പറയുന്നതു അതോ ഇംഗ്ലീഷ് ആണോ പറയുന്നതു എന്ന് മനസിലാക്കാന്‍ വളരെ വിഷമമായിരുന്നു, അതിനാല്‍ ഫ്രെഞ്ചു പഠനം വളരെ ആവേശകരമായിരുന്നില്ല.   ചുരുക്കം പറഞ്ഞാല്‍  ഇന്നു  ഫ്രെഞ്ചുമില്ല, മലയാളവുമില്ല എന്ന  ഒരു സ്ഥിതിവിശേഷമാണിന്നുള്ളത്.

എന്നാലും ഞാന്‍ ഒരു മംഗ്ലീഷ് മോന്‍ അല്ല, അല്ലറ ചില്ലറ പുസ്തകങ്ങളും , കവിതകളും, പിന്നെ ചില മലയാളം ബ്ലോഗുകളും  ഞാന്‍ ഇന്നും വായിച്ചു കൊണ്ടിരിക്കുന്നു. ഗൂഗിളിന്റെ മലയാളം എളുപത്തില്‍ എഴുതാനുള്ള ഈ വഴി ഞാന്‍ ഏറെ മുന്പേ തന്നെ അറിഞ്ഞിരുന്നു, എന്നാല്‍ ഒന്നും മലയാളത്തില്‍ എഴുതാന്‍  എനിക്ക് ഒരു കൊണ്ഫിടെന്‍സ് ഇല്ലായിരുന്നു. പ്രതിയേകിച്ചു ഞാന്‍ എഴുതുന്ന വിഷയങ്ങള്‍ പല താരമാണ്, അതിനാല്‍ അവയെല്ലാം മലയാളംതില്‍ എങ്ങനെ എഴുതും  എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

ചില മലയാളം വാരികകള്‍ എടുത്താല്‍, ഇതിലും വലിയ വലിയ കാര്യങ്ങള്‍ സ്പഷ്ടമായി എഴുതിയിരിക്കുനത് കാണാം. എന്നാല്‍ ഞാന്‍ ആ വാരികകളില്‍ എഴുതുന്ന പ്രൊഫഷണല്‍ എഴുത്തുകാരന്‍ അല്ലെലോ, അതിനാല്‍ എന്റെ കുറവുകള്‍ മനസിലാക്കി ഞാന്‍ എതുവര എന്ഗ്ലിഷില്‍ എഴുതിപോന്നു.  അത് ഒരു കുറ്റമാണോ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: